ചട്ടഞ്ചാല്‍: പ്രശസ്ത ശിശുരോഗ വിദഗ്ധന്‍ ചട്ടഞ്ചാല്‍ കുന്നാറയില്‍ ചെരിക്കോട് ഹൗസില്‍ ഡോ. സി.എച്ച്. മൊയ്തീന്‍ കുഞ്ഞി(72) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രൊഫസറായിരന്നു. സൗദിയിലും സേവനമനുഷ്ടിച്ചു. തളങ്കര മാലിക് ദിനാര്‍ ആസ്പത്രിയിലും മറ്റ് പ്രമുഖ ആസ്പത്രികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറച്ച് മാസമായി അസുഖ ബാധിതനായിരുന്നു. ഭാര്യ: മറിയമ്മ (കാനം, തെക്കില്‍), ഫവാദ് ഏക മകനാണ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, മാഹിന്‍, അബ്ദുല്‍ സലാം, താഹിറ, പരേതനായ അബ്ദുല്ല ഹാജി. മരണവിവരമറിഞ്ഞ് വിവിധ രാഷ്ട്രീയ നേതാക്കള്‍ അടക്കം നൂറ് കണക്കിനാളുകള്‍ വീട്ടിലെത്തി.