കോണ്‍ഗ്രസ് നേതാവ് മൈസൂരില്‍ കുഴഞ്ഞു വീണ് മരിച്ചു

By :  Sub Editor
Update: 2025-06-28 09:10 GMT

പെര്‍ള: എന്‍മകജെയിലെ കോണ്‍ഗ്രസ് നേതാവ് മൈസൂരിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. എന്‍മകജെ ഏല്‍ക്കാന ബാളെഗുളിയിലെ ഗോവിന്ദ നായക് (50) ആണ് മരിച്ചത്. മൈസൂരിനടുത്ത് ബെല്ലിഗെരെയില്‍ ഹോട്ടലില്‍ പാചക തൊഴിലാളിയായിരുന്നു. ഇന്നലെ രാവിലെ ജോലിക്കിടെ കുഴഞ്ഞു വീണ ഗോവിന്ദ നായക്കിനെ ഉടനെ ബെല്ലിഗെരെയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ഗോവിന്ദ നായക് കഴിഞ്ഞ തദ്ദേശ സ്വയം ഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. പരേതനായ ശിവ നായക്കിന്റെയും കമലയുടെയും മകനാണ്. ഭാര്യ: കുമുദ. മക്കള്‍: നിഥിന്‍, ഹര്‍ഷിത്. സഹോദരങ്ങള്‍: കൃഷ്ണ നായക്, ഹരിയ നായക്, രത്‌ന.

Similar News

മണികണ്ഠന്‍

സി.എ. മൊയ്തു

ബി. നാരായണി