മുംബൈയിലെ പഴയകാല ജിംക്കാന ഹോട്ടല്‍ ഉടമ അഹമ്മദ് സ്രാങ്ക് അന്തരിച്ചു

മുംബൈ കാസര്‍കോട് നെല്ലിക്കുന്ന് ജമാഅത്തിന്റെ സ്ഥാപക അംഗം, പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു;

Update: 2025-06-17 17:19 GMT

കാസര്‍കോട്: മുംബൈയിലെ പഴയകാല ജിംക്കാന ഹോട്ടല്‍ ഉടമ പള്ളം സ്രാങ്ക് ഹൗസിലെ അഹമ്മദ് സ്രാങ്ക്(ആമുച്ച-94) അന്തരിച്ചു. മുംബൈ കാസര്‍കോട് നെല്ലിക്കുന്ന് ജമാഅത്തിന്റെ സ്ഥാപക അംഗം, പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

മക്കള്‍: അബ്ദുല്‍ റഹിമാന്‍, ആയിഷ, പരേതനായ അബ്ദുള്ള, അമീര്‍, സാജിദ് (സാജു). മരുമക്കള്‍: നായന്മാര്‍മൂലയിലെ കെ. എച്ച് കുഞ്ഞാലി, ഹാജിറ, സൈറ, ഉമൈബ.

സഹോദരങ്ങള്‍: പരേതനായ അബ്ബാസ് പി.എ, സൂപ്പര്‍ അബ്ദുല്ല ഹാജി, പരേതയായ സുലൈഖ പി.എ, സുലൈമാന്‍, അസ്മ പി.എ, പരേതനായ ഇബ്രാഹിം പി.എ. മയ്യത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ ജുമാ മസ്ജിദില്‍ നടക്കും.

Similar News