OBITUARY | തറാവിഹ് നിസ്‌ക്കാരം കഴിഞ്ഞ് വീട്ടിലെത്തിയ ആരിക്കാടി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
By : Sub Editor
Update: 2025-03-27 11:24 GMT
കുമ്പള: തറാവിഹ് നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയ ആരിക്കാടി സ്വദേശി കുഴഞ്ഞു വീണ് മരിച്ചു.
ആരിക്കാടി കടവത്തെ മുഹമ്മദ്കുഞ്ഞിയുടെയും ബീഫാത്തിമ്മയുടെയും മകന്‍ എ.എം.കെ. ഹനീഫ(50)യാണ് മരിച്ചത്. സജീവ സി.പി.എം. പ്രവര്‍ത്തകനാണ്. കടവത്തെ പള്ളിയില്‍ നിന്ന് തറാവിഹ് നിസ്‌ക്കാരം കഴിഞ്ഞ് വീട്ടില്‍ എത്തി മകളോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കാസര്‍കോട്ടെ ആസ്പത്രിയിലെത്തിച്ചെങ്കിലും മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. മംഗളൂരുവിലെ ആസ്പത്രിയില്‍ ഇന്നലെ പുലര്‍ച്ചയായിരുന്നു മരണം. ഭാര്യ: സാജിത. മക്കള്‍: ഷംഷാദ്, ഷാഹി.