തളങ്കര: ഉമ്മ മരിച്ചതിന്റെ കൃത്യം ഒരാഴ്ച പൂര്‍ത്തിയായ ദിവസം മകളും അന്തരിച്ചു. തളങ്കര ബാങ്കോട്ടെ പരേതനായ മില്ലില്‍ മാമുവിന്റെ മകളും ദീനാര്‍നഗറിലെ പരേതനായ അബ്ദുല്ലയുടെ ഭാര്യയുമായ സുഹ്‌റ(70) ആണ് ഇന്ന് രാവിലെ മംഗലാപുരത്തെ ആസ്പത്രിയില്‍ അന്തരിച്ചത്. സുഹ്‌റയുടെ ഉമ്മ റുഖിയ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. സുഹ്‌റയുടെ മക്കള്‍: മുസ്തഫ (ഖത്തര്‍ കെ.എം.സി.സി മുന്‍ നേതാവ്), റംല, സക്കീന, അനീസ, നുഹ്മാന്‍ (കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് മുനിസിപ്പല്‍ പ്രവര്‍ത്തക സമിതിയംഗം). മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ഷിറിയ, നാസര്‍ കെ.കെ പുറം, സൗദ, നിലോഫര്‍. സഹോദരങ്ങള്‍: അഫ്‌സ, സഫിയ, റാബിയ, അബ്ദുല്‍ റഹ്മാന്‍ (മുന്‍ പ്രവാസി), സുമയ്യ, ലുക്മാനുല്‍ ഹക്കീം (ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട്), പരേതനായ എം. കുഞ്ഞിമൊയ്തീന്‍ (കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലര്‍).