കടല്‍ കാണാനെത്തിയ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു; ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി
By : Sub Editor
Update: 2025-02-24 09:41 GMT
മഞ്ചേശ്വരം: കടല്‍ കാണാനെത്തിയ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു. ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. കടമ്പാറിലെ ഭാസ്‌ക്കരന്‍(59) ആണ് മരിച്ചത്. ഭാര്യ ലീലാവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ഭാസ്‌ക്കരനും ലീലാവതിയും മഞ്ചേശ്വരം കാട്ടുകുളുക്കയില്‍ കടല്‍ കാണാനെത്തിയത്. ഭാസ്‌ക്കരന്‍ തിരമാലയില്‍പ്പെട്ട് ഒഴുകിപ്പോയി. ഭര്‍ത്താവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ലീലാവതിയും ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹം അതേ സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്.