മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗ പരിശീലിക്കണം -ഷാനവാസ് പാദൂര്‍

By :  Sub Editor
Update: 2024-12-17 10:27 GMT

പൊയിനാച്ചിയില്‍ പുതുതായി ആരംഭിച്ച യോഗ പരിശീലന കേന്ദ്രം പ്രാണ ദി യോഗ സ്‌പോട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്യുന്നു

പൊയിനാച്ചി: പൊയിനാച്ചിയില്‍ പുതിയതായി ആരംഭിച്ച യോഗ പരിശീലന കേന്ദ്രം പ്രാണ ദി യോഗ സ്‌പോട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. പ്രിജേഷ് മുല്ലച്ചേരി അധ്യക്ഷത വഹിച്ചു.

ചെമ്മനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ ഗംഗാധരന്‍ മുഖ്യാതിഥി ആയിരുന്നു. യോഗയും മാനസിക ആരോഗ്യവും എന്ന വിഷയത്തില്‍ കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റും മുന്നാട് പീപ്പിള്‍സ് കോളേജ് അധ്യാപകനുമായ ഷജി കെ. ക്ലാസെടുത്തു.

യോഗാധ്യാപകരായ രതീഷ് ഞാണിക്കടവ്, ജ്യോതി അശോകന്‍ പുതിയവീട് എന്നിവര്‍ സംസാരിച്ചു.


Similar News