യഹ്‌യ തളങ്കരക്ക് മുസ്ലിംലീഗ് മേഖലാ കമ്മിറ്റി ജന്മനാട്ടില്‍ സ്വീകരണം നല്‍കി

By :  Sub Editor
Update: 2024-12-21 10:48 GMT

കെ.എം.സി.സി ദുബായ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കരക്ക് മുസ്ലിംലീഗ് തളങ്കര മേഖലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആദരിക്കുന്നു

തളങ്കര: കെ.എം.സി.സി ദുബായ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കരക്ക് മുസ്ലിംലീഗ് തളങ്കര മേഖലാ കമ്മിറ്റി ജന്മനാട്ടില്‍ സ്വീകരണമൊരുക്കി. വ്യവസായ രംഗത്തെ തന്റെ വളര്‍ച്ചയെ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും മുസ്ലിംലീഗിനെ തന്റെ സേവനവും സമ്പത്തും നല്‍കി സഹായിക്കുകയും ചെയ്ത നേതാവാണ് യഹ്‌യ തളങ്കരയെന്ന് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹ്‌മദലി പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യഹ്‌യ തളങ്കരയെ പുഷ്പകിരീടവും പൊന്നാടയും അണിയിച്ച് ആദരിച്ചു. ഉപഹാരവും സമ്മാനിച്ചു.

മുസ്ലിംലീഗ് തളങ്കര മേഖലാ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. അഡ്വ. പി.വി മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി നേതാവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായ നിസാര്‍ തളങ്കരയെ മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി ഷാള്‍ അണിയിച്ച് ആദരിച്ചു. എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, അഷ്‌റഫ് എടനീര്‍, ഹാഷിം കടവത്ത്, ടി.ഇ മുക്താര്‍, എം.എച്ച് അബ്ദുല്‍ ഖാദര്‍, സലീം ബഹ്‌റൈന്‍, ആദം കുഞ്ഞി തളങ്കര പ്രസംഗിച്ചു. യഹ് യ തളങ്കര മറുപടി പ്രസംഗം നടത്തി. അമീര്‍ പള്ളിയാന്‍ നന്ദി പറഞ്ഞു.


Similar News