കാസർകോട്: തളങ്കരയിൽ കാട്ടുപന്നി ആക്രമണം. 14 വയസ്സുകാരന് കുത്തേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം .സുബുഹി നമസ്കാരത്തിന് പിതാവിന്റെ കൂടെ പള്ളിയിലേക്ക് വരുന്ന സമയത്തായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.പള്ളിയിലേക്ക് നടന്നുവരികയായിരുന്ന കുട്ടിയെ പന്നി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കൈക്കും കാലിനും പരിക്കേറ്റു. കാലിന് ചെറിയ പൊട്ടലുണ്ട്. തന്നെ കുത്തിയിട്ടശേഷം അടുത്തുണ്ടായിരുന്ന ബൈക്കുകളും ഇടിച്ചുതെറിപ്പിച്ചതായി കുട്ടിയുടെ പിതാവ് പറഞ്ഞു. തൊട്ടടുത്ത് കാടുകളൊന്നും ഇല്ലാതിരുന്നിട്ടും കാട്ടുപന്നിയുടെ സാന്നിധ്യം നാട്ടുകാരിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. ആദ്യമായാണ് ഈഭാഗത്ത് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. നുസ്രത്ത് നഗറിലും പന്നിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.