കോഴിവളം ഇറക്കവെ പിക്കപ്പ് വാനില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ മരിച്ചു

By :  Sub Editor
Update: 2025-01-22 08:45 GMT

പൊയിനാച്ചി: കോഴിവളം ഇറക്കവെ പിക്കപ്പ് വാനില്‍ നിന്ന് തലയിടിച്ചുവീണ് പരിക്കേറ്റയാള്‍ മരിച്ചു. മാങ്ങാട് താമരക്കുഴി റോഡിലെ എം. മുഹമ്മദ്(78) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടിന് പെരുമ്പള ബേനൂരില്‍ വെച്ചായിരുന്നു അപകടം. പിക്കപ്പ് വാനില്‍ എത്തിച്ച കോഴിവളം നിറച്ച ചാക്കുക്കെട്ടുകള്‍ മറ്റു തൊഴിലാളികളുടെ തലയില്‍ വെച്ചു കൊടുക്കവെ കാല്‍വഴുതി നിലത്ത് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ മുഹമ്മദിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരേതനായ ഇബ്രാഹിമിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: നബീസ. മക്കള്‍: അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍, നൗഷാദ്, ഫാത്തിമ, ജമീല, സമീറ, മുബീന. മരുമക്കള്‍: സുഹ്‌റ, സാബിറ, താഹിറ, സിറാജ്, അബ്ദുല്ല, അഷ്‌റഫ്, മജീദ്. സഹോദരി: ആമിന.

Similar News