നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം

സര്‍വീസ് റോഡില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തുന്നത് ദുരിതമാവുന്നു;

Update: 2025-01-10 09:53 GMT

മഞ്ചേശ്വരം: ദേശീയപാതാ സര്‍വീസ് റോഡില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തുന്നത് ദുരിതമാവുന്നു. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിറകയില്‍ ഗുഡ്‌സ് ഓട്ടോയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പെര്‍മുദെ മണ്ടേക്കാപ്പിലെ സുന്ദര(49)നാണ് പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം തൂമിനാടു ദേശീയപാത സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിറകിലേക്കാണ് ഓട്ടോ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം ഭാഗീകമായി തകര്‍ന്നു.

പല ആവശ്യങ്ങള്‍ക്കായി എത്തുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ സര്‍വീസ് റോഡില്‍ യാതൊരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നത് കാരണം മറ്റു വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതുകൂടാതെ വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഗതാഗതം സ്തംഭിക്കുന്നതും പതിവായിട്ടുണ്ട്. നിര്‍ത്തിയിടുന്ന ചില വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ പോലും ഉണ്ടാവാറില്ല. ഇത്തരത്തില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പാര്‍ക്കിംഗ് സിഗ്നല്‍ പോലും ഇടാറില്ലെന്നും പരാതിയുണ്ട്. ഹൈവെ പൊലീസ് ഇതിനെതിരെ നടപടിയെ ടുക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.



Similar News