കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയി ഒളിവിലായിരുന്ന വധശ്രമക്കേസ് പ്രതി അറസ്റ്റില്‍
ഉപ്പള: ഒളിവിലായിരുന്ന വധശ്രമക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ ആദമി(40)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. 2018ന് ഉപ്പളയിലെ മുസ്തഫയെ അര്‍ദ്ധരാത്രി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ്. സംഭവത്തിന് ഒരു വര്‍ഷത്തിന് ശേഷം ആദമിനെ അറസ്റ്റ് ചെയ്തിരുന്നു. കോവിഡ് രൂക്ഷമായ കാലമായതിനാല്‍ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ചാടിപ്പോയതിന് ശേഷം പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും.