ഫാക്ടറിക്ക് സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിച്ചു

By :  Sub Editor
Update: 2025-01-06 10:18 GMT

ഹൊസങ്കടി: ഫാക്ടറിക്ക് സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീ പിടിച്ചു. പ്ലൈവുഡ് ഷീറ്റും മറ്റു സാമഗ്രികളും കത്തി നശിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മംഗളൂരുവിലെ നിയാസിന്റെ ഉടമസ്ഥതയിലുള്ള ബട്ടിപദവിലെ എം.എ. ഫ്രേം വര്‍ക്ക്സ് പ്ലൈവുഡ് ഫാക്ടറിക്കടുത്ത് നിക്ഷേപിച്ച മാലിന്യ കൂമ്പാരത്തിനാണ് ശനിയാഴ്ച്ച രാത്രി എട്ട് മണിയോടെ തീപിടിച്ചത്. പ്ലൈവുഡും മറ്റ് സാമഗ്രികളും കത്തി നശിച്ചു. ഉടനെ അകത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തില്‍ മാറ്റി. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സിന്റെ രണ്ട് യൂണിറ്റെത്തി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീ പൂര്‍ണ്ണമായി അണച്ചത്.

Similar News