അഡൂര്‍: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വനംവകുപ്പിനും കര്‍ഷകര്‍ക്കും തലവേദനയാകുന്നു. ഈ മാസം പത്തിനാണ് കാട്ടാന സൗരോര്‍ജ വേലി തകര്‍ത്ത് ദേലമ്പാടി പഞ്ചായത്തിലെ പാണ്ടിയില്‍ എത്തിയത്.
ഏതാനും ദിവസങ്ങള്‍ക്കൊണ്ട് കൃഷിയിടങ്ങളില്‍ ഇറങ്ങി വിളകള്‍ നശിപ്പിക്കാനും തുടങ്ങി. ആനയെ തുരത്തി വേലി കടത്താനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് നടത്തിയെങ്കിലും ഫലം കണ്ടില്ല. ജനവാസ മേഖലയില്‍ നിന്ന് മാറിയാല്‍ കാട്ടാന തിരിച്ച് വന്ന് വീണ്ടും ആക്രമണം നടത്തുന്നുവെന്നാണ് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നത്. ആനയെ വേലി കടത്താന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം.പി രാജുവിന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ ഏഴോടെ തുടങ്ങിയ ദൗത്യം തുടരുകയാണ്.