ബൈക്കില്‍ 30 ലിറ്റര്‍ കര്‍ണാടക മദ്യം കടത്തുകയായിരുന്ന യുവാവ് പിടിയില്‍
By : Sub Editor
Update: 2025-01-31 09:16 GMT
ബായാര്‍: ചാക്കില്‍ കെട്ടി വില്‍പ്പനക്കായി ബൈക്കില്‍ കടത്തിയ 30 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബായാര്‍ കന്യാല ഗുത്തുവിലെ ക്രിസ്റ്റഫര്‍ ക്രാസ്ത(42)യാണ് അറസ്റ്റിലായത്.
കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഡി. മാത്യുവും സംഘവും കന്യാല ഗുത്തുവില്‍ വെച്ച് വാഹന പരിശോധന നടത്തുമ്പോള്‍ അതുവഴി കടന്നുവന്ന ബൈക്കിനെ തടഞ്ഞു നിര്‍ത്തി ചാക്ക് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്.
ബൈക്കും മദ്യവും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ അനീഷ് കുമാര്‍, അഖിലേഷ്, ബിജോയ്, ഇ.കെ. ശ്രീനിവാസന്‍, സുരേഷന്‍, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.