മഞ്ചേശ്വരം: മംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ബാളിയൂര്‍ പരന്തരഗുളി ഹൗസിലെ ചേതന്‍ കുമാര്‍ (24) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. മൂന്നുദിവസം മുമ്പ് മംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചേതന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രിയാണ് മരിച്ചത്. പരേതനായ പത്മനാഭ പൂജാരിയുടെയും ജാനകിയുടെയും മകനാണ്.