മാലിക് ദിനാര്‍ യതീംഖാനയില്‍ നവീകരിച്ച താമസ ഹാള്‍ ഉദ്ഘാടനം ചെയ്തു

By :  Sub Editor
Update: 2024-12-30 11:22 GMT

തളങ്കര മാലിക് ദീനാര്‍ യത്തീംഖാനയിലെ നവീകരിച്ച താമസ ഹാളിന്റെ ഉദ്ഘാടനം പ്രസിഡണ്ട് യഹ്‌യ തളങ്കര നിര്‍വ്വഹിക്കുന്നു

തളങ്കര: ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന് കീഴിലുള്ള മാലിക് ദീനാര്‍ യത്തീംഖാനയിലെ നവീകരിച്ച താമസ ഹാളിന്റെ ഉദ്ഘാടനം പ്രസിഡണ്ട് യഹ്‌യ തളങ്കര നിര്‍വ്വഹിച്ചു.

മാലിക് ദിനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി. സംഘം വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. എം.പി. ശാഫി ഹാജി, ട്രഷറര്‍ കെ.എം. ഹനീഫ്, വൈസ് പ്രസിഡണ്ടുമാരായ എന്‍.കെ. അമാനുല്ല, പി. അബ്ദുല്‍ സത്താര്‍ ഹാജി, സെക്രട്ടറിമാരായ അഡ്വ. വി.എം. മുനീര്‍, റൗഫ് പള്ളിക്കാല്‍, ബി.യു. അബ്ദുല്ല, സ്‌കൂള്‍ മാനേജര്‍ എം.എ. ലത്തീഫ്, അഹമ്മദ് ഹാജി അങ്കോല, ടി.എ. മുഹമ്മദലി ബഷീര്‍, എന്‍.എം. അബ്ദുല്ല, കെ.എം. അബ് ദുല്‍ റഹ്മാന്‍, ടി.എസ്. ഗഫൂര്‍ ഹാജി, മുജീബ് അഹമ്മദ്, ബച്ചി കാര്‍വാര്‍, സമീര്‍ ചെങ്കളം, ബഷീര്‍ പെയ്ന്റര്‍, ഇബ്രാഹിം ബാങ്കോട്, ആര്‍ ക്കിടെക്റ്റ് ഫര്‍സീന്‍ അബൂബക്കര്‍, ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര നന്ദി പറഞ്ഞു.


Similar News