ബദിയടുക്ക: വില്‍പ്പനക്ക് സൂക്ഷിച്ച 4.5 ലിറ്റര്‍ മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. അഡൂര്‍ കോരിക്കണ്ടത്തെ എ.പി മധു(42)വിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
ബദിയടുക്ക എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ എ. കൃഷ്ണനും സംഘവും കോരിക്കണ്ടത്ത് നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രഭാകരന്‍, ജനാര്‍ദനന്‍, ലിജി എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.