കാറില്‍ കടത്തിയ 190 ലിറ്റര്‍ മദ്യം പിടിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു

By :  Sub Editor
Update: 2025-01-20 09:51 GMT

എക്‌സൈസ് സംഘം പിടികൂടിയ മദ്യവും കാറും

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷും സംഘവും മധൂര്‍ പട്ട്‌ളയില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തിക്കൊണ്ടുവന്ന 190.08 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. മാരുതി 800 കാര്‍ കസ്റ്റഡിയിലെടുത്തു. 180 മില്ലിയുടെ 1056 ടെട്രാ പാക്കറ്റ് മദ്യമാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

പ്രിവന്റീവ് ഓഫീസര്‍ നൗഷാദ് കെ., അജീഷ് സി., സിവില്‍ എക്‌സൈസ് ഓഫീസര്‍ മഞ്ജുനാഥന്‍ വി., വനിതാ ഓഫീസര്‍ ധന്യ ടി.വി എന്നിവര്‍ പരിശോധക സംഘാത്തിലുണ്ടായിരുന്നു.


Similar News