രാജ്യത്ത് ആറ് എച്ച്.എം.പി.വി കേസുകള്‍; ആശങ്ക വേണ്ടെന്ന് കേന്ദ്രം

Update: 2025-01-07 04:16 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ആറ് എച്ച്.എം.പി.വി ബാധ സ്ഥിരീകരിച്ചു. ബംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിണ് രോഗം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ ആര്‍ക്കും അന്താരാഷ്ട്ര യാത്രാ പശ്ചാത്തലമില്ലെന്നാണ് റിപ്പോര്‍ട്ട്.

എച്ച്.എം.പി.വി യില്‍ ആശങ്ക വേണ്ടെന്നും 2001 മുതല്‍ വൈറസിനെ കണ്ടെത്തിയതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ പറഞ്ഞു. വസന്തകാലത്തിന്റെ തുടക്കത്തിലും ശൈത്യകാലത്തും വൈറസ് പടരാറുണ്ടെന്നും ശ്വാസകോശ രോഗമുള്ളവരും ഗര്‍ഭിണികളും കുട്ടികളും ജാഗ്രതപാലിക്കണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. എച്ച്എംപിവി കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി സര്‍ക്കാരുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കൊവിഡ് 19 കാലത്ത് പുറത്തിറക്കിയ മാര്‍ഗനനിര്‍ദേശങ്ങള്‍ക്ക് സമാനമാണിത്. എച്ച്എംപിവിയും മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകളുമായി ബന്ധപ്പെട്ട രോഗങ്ങളും നേരിടാന്‍ തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കര്‍ണാടകയിലാണ് ഇന്ത്യയിലെ ആദ്യ രണ്ട് കേസുകളും സ്ഥിരീകരിച്ചത്. എട്ട് മാസവും മൂന്ന് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലായിരുന്നു രോഗബാധ. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Similar News