ഞെട്ടിക്കുന്ന കണക്ക്..! സൈബര്‍ തട്ടിപ്പ്; 9 മാസത്തിനിടെ രാജ്യത്ത് നഷ്ടമായത് 11,333 കോടി രൂപ..!!
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററാണ് കണക്കുകള്‍ പുറത്ത് വിട്ടത്
രാജ്യത്ത് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നത് കോടികള്‍. സൈബര്‍ തട്ടിപ്പുകളുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ നഷ്ടപ്പെടുന്ന തുകയും കൂടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 2024 ലെ ആദ്യത്തെ ഒമ്പത് മാസത്തിനിടെ സൈബര്‍ തട്ടിപ്പിലൂടെ ഇന്ത്യയില്‍ നഷ്ടപ്പെട്ടത് 11,333 കോടി രൂപയാണ്. ഓഹരി വ്യാപാര തട്ടിപ്പിലൂടെയാണ് ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ടത്. 4636 കോടി രൂപയാണ് ഓഹരി വ്യാപാര തട്ടിപ്പിലൂടെയാണ് നഷ്ടപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് 2,28,094 പരാതികളാണ് രാജ്യത്ത് വിവിധ ഇടങ്ങളില്‍ നിന്ന് ലഭിച്ചത്. നിക്ഷേപവുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ 1,00360 പരാതികളിലായി 3216 കോടി രൂപ നഷ്ടപ്പെട്ടു. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ 63, 481 പരാതികളില്‍ 1616 കോടി രൂപ നഷ്ടമായെന്നാണ് കണക്കുകള്‍.
സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഇതുവരെ ലോകത്ത് 12 ലക്ഷം പരാതികളാണ് സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഇതില്‍ 45 ശതമാനം കേസുകളും കംബോഡിയ, ലാവോസ് പോലുള്ള തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒരു സര്‍ക്കാര്‍ ഏജന്‍സിയും അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ ഒരു പൗരനെയും ഫോണ്‍ അല്ലെങ്കില്‍ വീഡിയോയില്‍ ബന്ധപ്പെടില്ലെന്നും ഡിജിറ്റല്‍ അറസ്റ്റ് എന്ന സംവിധാനം രാജ്യത്തെ നിയമസംവിധാനത്തില്‍ ഇല്ലാത്ത കാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ മന്‍ കി ബാത്തില്‍ വ്യക്തമാക്കിയിരുന്നു.