രാജ്യത്തെ ആദ്യ എച്ച്.എം.പി.വി ബാധ ബംഗളൂരുവില്‍ ; 8 മാസം പ്രായമുള്ള കുഞ്ഞില്‍ രോഗം സ്ഥിരീകരിച്ചു
By : Online Desk
Update: 2025-01-06 04:55 GMT
ബംഗളൂരൂ: രാജ്യത്തെ ആദ്യ എച്ച്.എം.പി.വി ( ഹ്യൂമണ്‍ മെറ്റാ ന്യൂമോ വൈറസ്) ബാധ ബംഗളൂരുവില്‍ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് രോഗം കണ്ടെത്തിയത്. കുഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന് യാത്രാ പശ്ചാത്തലമില്ലെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ മെഡിക്കല്‍ ടെസ്റ്റില്‍ എച്ച്.എം.പി.വി പോസിറ്റീവാണെന്നാണ് കര്‍ണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കേസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ പടരുന്ന എച്ച്.എം.പി.വിയുമായി ഇതിന് സാമ്യമുണ്ടോ എന്ന് ഉറപ്പിക്കാറായിട്ടില്ല.