പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

Update: 2025-12-16 07:22 GMT

ആദൂര്‍: പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ കുഞ്ചത്തോടിയിലെ ജയകരയുടെയുംഅനിതയുടെയും മകന്‍ പ്രജ്വുല്‍(14) ആണ് മരിച്ചത്. ബെള്ളൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിയായ പ്രജ്വുല്‍ പരീക്ഷ കഴിഞ്ഞ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. പ്രജ്വുലിന്റെ അമ്മ അനിത മുള്ളേരിയ സ്‌കൂളില്‍ പഠിക്കുന്ന മകള്‍ പ്രയാഗയെ കൂട്ടിക്കൊണ്ടുവരാന്‍ പോയതിനാല്‍ വിദ്യാര്‍ത്ഥി വീട്ടില്‍ തനിച്ചായിരുന്നു.

അനിത മകളെയും കൂട്ടി വൈകിട്ട് 4 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പ്രജ്വുലിനെ കിടപ്പുമുറിയിലെ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുട്ടിയുടെ മരണത്തിന്റെ കാരണം വ്യക്തമല്ല. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Similar News