ജില്ലയിലെ സ്‌കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവുകള്‍
അഭിമുഖം വ്യാഴാഴ്ച രാവിലെ 10 മണിക്ക്;
By : Online correspondent
Update: 2025-06-11 09:16 GMT
കാറഡുക്ക: ജില്ലയിലെ സ്‌കൂളുകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ജി.വി.എച്ച്.എസ്.എസ് കാറഡുക്ക വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) തസ്തികയില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ് മെന്റ് വിഷയത്തിലുള്ള ഒഴിവിലേക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിനായി ബന്ധപ്പെട്ട രേഖകളുമായി സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.
പരവനടുക്കം: ജി.എച്ച്.എസ്.എസ് ചെമ്മനാട് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്(സീനിയര്‍), ഫിസിക്സ് (ജൂനിയര്‍) ഒഴിവിലേക്കും അധ്യാപകരെ ആവശ്യമുണ്ട്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിനായി സ്‌കൂളില്‍ എത്തിച്ചേരേണ്ടതാണ്.