ബസ് യാത്രക്കിടെ ഹൃദയാഘാതം മൂലം മരിച്ചു

By :  Sub Editor
Update: 2025-07-08 07:38 GMT

മുള്ളേരിയ: ബസ് യാത്രക്കിടെ മീന്‍ വില്‍പ്പനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മഞ്ഞംപാറയിലെ ബീമുങ്കല്‍ മൂലയില്‍ താമസിക്കുന്ന അബ്ദുല്ല എന്ന അന്ത(60) ആണ് മരിച്ചത്. മഞ്ഞംപാറയില്‍ നിന്ന് ബസില്‍ കാസര്‍കോട്ടെ ആസ്പത്രിയിലേക്ക് പോവുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നു. കാസര്‍കോട് മുതല്‍ മഞ്ഞംപാറ വരെ മീന്‍ വില്‍പ്പന നടത്തിയിരുന്നു. മുഹമ്മദിന്റെയും ബീഫാത്തിമയുടെ മകനാണ്. ഭാര്യ: ആയിഷത്ത് റൈഹാന. മക്കള്‍: മുഹമ്മദ് റൗഫ് ദാരിമി, സുമയ്യ, സമീറ, ഫൗസിയ, നസീറ, ഹാജറ, ഹബീബ. മരുമക്കള്‍: ഷാഫി സുഹ്‌രി, സാബിര്‍, ഹബീബ്, ഖാദര്‍. സഹോദരങ്ങള്‍: ഇബ്രാഹിം, ഹനീഫ, ഷാഫി ഫൈസി. മയ്യത്ത് ചിര്‍ത്തട്ടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Similar News