മുര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കവുങ്ങ് കയറ്റ തൊഴിലാളി മരിച്ചു

ബെള്ളൂര്‍ സബര്‍ക്കജെയിലെ രമേശ് പൂജാരിയാണ് മരിച്ചത്;

Update: 2025-04-18 04:19 GMT

മുള്ളേരിയ: മുര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കവുങ്ങ് കയറ്റ തൊഴിലാളി മരിച്ചു. ബെള്ളൂര്‍ സബര്‍ക്കജെയിലെ രമേശ് പൂജാരി (55)യാണ് മരിച്ചത്. വീടിന് സമീപത്തെ വിറക് പുരയില്‍ ജോലി ചെയ്യുന്നതിനിടെ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ പുത്തൂരിലെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. ഭാര്യ: പ്രേമ. മക്കള്‍: അശ്വിന്‍, അശ്വിത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Similar News