ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന 'വവ്വാല്‍'; ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
അപ്രതീക്ഷിതരായ ഫയര്‍ ബ്രാന്റുകള്‍ ആവേശകരമായ വിപ്ലവത്തിനായി ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്;
ഷഹ്‌മോന്‍ ബി പരേലില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍. 'വവ്വാല്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അപ്രതീക്ഷിതരായ ഫയര്‍ ബ്രാന്റുകള്‍ ആവേശകരമായ വിപ്ലവത്തിനായി ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഓണ്‍ഡിമാന്റ്‌സിന്റെ ബാനറില്‍ ഷഹ്‌മോന്‍ ബി പറേലില്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വവ്വാല്‍.
ഏറെ ശ്രദ്ധനേടിയ കെങ്കേമം എന്ന ചിത്രത്തിനു ശേഷം ഷഹ്‌മോന്‍ ഒരുക്കുന്ന വവ്വാല്‍ ഏറെ ദുരൂഹതകള്‍ ഉയര്‍ത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചനയാണ് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ വരുന്നു എന്ന വിവരം പുറത്തുവിട്ട് നല്‍കിയ പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണം ലഭിച്ചിരുന്നു. എന്തായിരിക്കും പോസ്റ്ററില്‍ വെളിപ്പെടുത്തുക എന്ന തരത്തിലുള്ള ചര്‍ച്ചകളും ഉണ്ടായിരുന്നു.
ചിറക് വിരിച്ചു നില്‍ക്കുന്ന ഒരു വവ്വാലിന്റെ രൂപത്തിലാണ് ടൈറ്റില്‍ എഴുതിയിട്ടുള്ളത്. ഒരക്ഷരം മാത്രം ചുവപ്പു നിറത്തില്‍. പോസ്റ്ററില്‍ അങ്ങിങ്ങായി രക്തതുള്ളികളും ടൈറ്റിലില്‍ കാണുന്ന കുത്തിവരകളും സിനിമാ ആസ്വാദകരില്‍ ആകാംഷ ഉണ്ടാക്കുന്നു. അവസാന ലെറ്ററിനുള്ളില്‍ കാണുന്ന പ്രത്യേക തരത്തിലുള്ള ആയുധവും ചിത്രത്തിന്റെ ജോണറിനെക്കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
മനോജ് എംജെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കലാണ്. എഡിറ്റര്‍- ഫാസില്‍ പി ഷഹ്‌മോന്‍, സംഗീതം- ജോണ്‍സണ്‍ പീറ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ മാത്യു, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും ഡിസൈനര്‍- ഭക്തന്‍ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദില്‍ജിത്ത്, പിആര്‍ഒ- എഎസ് ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- രാഹുല്‍ തങ്കച്ചന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോര്‍, ഡിസൈന്‍ - കോളിന്‍സ് ലിയോഫില്‍,
പിആര്‍ഒ- എ എസ് ദിനേശ്.സിനിമയിലെ അഭിനേതാക്കളുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.