നരിവേട്ടയ്ക്ക് മികച്ച പ്രതികരണം; കേരള രാഷ്ട്രീയം മറന്നുപോകാന്‍ പാടില്ലാത്ത ചിലത് പ്രമേയമാക്കിയിട്ടുണ്ടെന്ന് പ്രേക്ഷകര്‍
'മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്.;
ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം നരിവേട്ടയ്ക്ക് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത് മികച്ച പ്രതികരണം. 'മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്.
വെള്ളിയാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കേരള രാഷ്ട്രീയം മറന്നുപോകാന്‍ പാടില്ലാത്ത ചിലത് നരിവേട്ടയില്‍ പ്രമേയമായി ഉണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായങ്ങള്‍. ടോവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നും ആരാധകര്‍ പറയുന്നു.
മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി ഒപ്പിയെടുത്ത ചിത്രം കൂടിയാണ് ഇത്. അനുരാജ് മനോഹര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം എന്നതിനൊപ്പം ടൊവിനോ തോമസിന്റെ മികച്ച പ്രകടനവും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫിന്റെ തിരക്കഥയും പ്രധാന ആകര്‍ഷണമാണ്.
സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തില്‍ നിര്‍ണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേരള ചരിത്രത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലര്‍ പറയുന്നുണ്ട്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ് - അമല്‍ സി ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസൈന്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് കുമാര്‍ രാജന്‍, സൗണ്ട് മിക്‌സ്- വിഷ്ണു പി സി, സ്റ്റീല്‍സ്- ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്‍, ഡിസൈന്‍സ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്‌സ്- സോണി മ്യൂസിക് സൗത്ത്, കേരള ഡിസ്ട്രിബ്യൂഷന്‍- ഐക്കണ്‍ സിനിമാസ്, തമിഴ്‌നാട് ഡിസ്ട്രിബ്യൂഷന്‍- എ ജി എസ് എന്റര്‍ടൈന്‍മെന്റ്, തെലുങ്ക് ഡിസ്ട്രിബ്യൂഷന്‍- മൈത്രി മൂവി, ഹിന്ദി ഡിസ്ട്രിബ്യൂഷന്‍- വൈഡ് ആംഗിള്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കന്നഡ ഡിസ്ട്രിബ്യൂഷന്‍- ബാംഗ്ലൂര്‍ കുമാര്‍ ഫിലിംസ്, ഗള്‍ഫ് ഡിസ്ട്രിബ്യൂഷന്‍- ഫാര്‍സ് ഫിലിംസ്, റെസ്റ്റ് ഓഫ് ദ് വേള്‍ഡ് ഡിസ്ട്രിബ്യൂഷന്‍- ബര്‍ക്ക് ഷെയര്‍ ഡ്രീം ഹൗസ് ഫുള്‍.