ടൊവിനോ തോമസ് നായകനായെത്തുന്ന നരിവേട്ട മെയ് 23 ന് തിയറ്ററുകളിലെത്തും
ഐക്കണ്‍ സിനിമാസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.;
ടൊവിനോ തോമസ് നായകനായെത്തുന്ന നരിവേട്ട മെയ് 23 ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ്. ബിഗ് ബഡ് ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടന്‍ ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം പ്രതിപാദിക്കുന്നത്. ടൊവിനോ തോമസിന്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തില്‍ ഉള്ളതെന്നും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. കേരള ചരിത്രത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയും നല്‍കിയിരുന്നു.
ടൊവിനോ തോമസ്, ചേരന്‍ എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എന്‍ എം ബാദുഷയാണ് നരിവേട്ടയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാന്‍ ഇന്ത്യന്‍ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴില്‍ എ ജി എസ് എന്റര്‍ടൈന്‍മെന്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കില്‍ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. ഹിന്ദിയില്‍ വൈഡ് ആംഗിള്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുമ്പോള്‍, കന്നഡയില്‍ എത്തിക്കുന്നത് ബാംഗ്ലൂര്‍ കുമാര്‍ ഫിലിംസ് ആണ്. ഐക്കണ്‍ സിനിമാസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യു.എ.ഇ യിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിക്കുന്നത്. ഫാര്‍സ് ഫിലിംസ് ഗള്‍ഫില്‍ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ, റെസ്റ്റ് ഓഫ് ദ് വേള്‍ഡ് വിതരണം ബര്‍ക്ക് ഷെയര്‍ ആണ്.
ഛായാഗ്രഹണം - വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട് - ബാവ, കോസ്റ്റും - അരുണ്‍ മനോഹര്‍, മേക്ക് അപ് - അമല്‍ സി ചന്ദ്രന്‍, പ്രൊഡക്ഷന്‍ എക് സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍ -ഷെമി ബഷീര്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍ കുമാര്‍.