NARIVETTA | ടൊവിനോ തോമസ് നായകനാകുന്ന നരിവേട്ടയുടെ റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
ടൊവിനോ തോമസ് നായകനാകുന്ന നരിവേട്ടയുടെ റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മെയ് 16ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തികള്‍ നടന്നു വരികയാണ്. മറവികള്‍ക്കെതിരെ ഓര്‍മയുടെ പോരാട്ടമാണ് 'നരിവേട്ട' എന്ന് ചിത്രത്തിലൂടെ പറയാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
അനുരാജ് മനോഹര്‍ ഒരുക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യുഎഇയിലെ ബില്‍ഡിംഗ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ചേരന്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രേക്ഷകരില്‍ ഏറെ ആകാംക്ഷയും ആവേശവും നിറയ്ക്കുന്ന രീതിയിലാണ് പോസ്റ്ററില്‍ മുഖ്യ താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വയനാട്ടിലും, കുട്ടനാട്ടിലുമായി 80 ദിവസത്തോളം നീണ്ടുനിന്നു സിനിമയുടെ ചിത്രീകരണം. ഒരു നാടിന്റെ അവകാശ പോരാട്ടത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന ചിത്രം വന്‍ മുതല്‍ മുടക്കില്‍ വലിയ ക്യാന്‍വാസിലൂടെയാണ് അവതരിപ്പിക്കുന്നത്.
നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന്‍ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുകയാണെന്ന പ്രത്യേകതയും ഉണ്ട്. ടൊവിനോ തോമസ്, ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍, എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എന്‍ എം ബാദുഷ, ഛായാഗ്രഹണം - വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട് - ബാവ, കോസ്റ്റൂം - അരുണ്‍ മനോഹര്‍, മേക്കപ്പ് - അമല്‍ സി ചന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍ -ഷെമി ബഷീര്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.