ജോമോന്‍ ജ്യോതിര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു; 'പ്രേംപാറ്റ'

കൊച്ചി മാരിയറ്റില്‍ നടന്ന ലോഞ്ചിംഗ് പ്രോഗ്രാം താരനിര കൊണ്ട് സമ്പന്നമായിരുന്നു;

Update: 2025-10-03 09:14 GMT

ജോമോന്‍ ജ്യോതിര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു, 'പ്രേംപാറ്റ'. കൊച്ചി മാരിയറ്റില്‍ നടന്ന ലോഞ്ചിംഗ് പ്രോഗ്രാം താരനിര കൊണ്ട് സമ്പന്നമായിരുന്നു. സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീത വിരുന്നോടെ ആരംഭിച്ച ചടങ്ങില്‍ രഞ്ജിനി ഹരിദാസ് ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തി. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ക്യാമ്പസ് പശ്ചാത്തലത്തിലൊക്കുന്ന ഈ പ്രണയകഥയില്‍ ജോമോന്‍ ജ്യോതിറിനെ കൂടാതെ സൈജു കുറുപ്പ്, മംമ്ത മോഹന്‍ദാസ്, സിദ്ദീഖ്, രാജേഷ് മാധവന്‍, സഞ്ജു ശിവ് റാം, ഇര്‍ഷാദ് അലി, സുജിത് ശങ്കര്‍ എന്നിവരുള്‍പ്പെടെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു.

ചിത്രത്തിലെ നായിക ബംഗാളില്‍ നിന്നുള്ള പുതുമുഖമാണ്. സ്റ്റുഡിയോ ഔട്ട് സൈഡേഴ്‌സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ലിജീഷ് കുമാറിന്റേതാണ്. പ്രേമലു, സൂപ്പര്‍ ശരണ്യ തുടങ്ങിയ സിനിമകളിലൂടെ സുപരിചിതനായ ആകാശ് വര്‍ഗീസ് ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ആയിഷ, ഇഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേംപാറ്റ. സെന്‍ട്രല്‍ പിക്‌ചേഴ്ര്‍സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. ജുനൈസ് വി പി, സാഫ് ബോയ്, ഹനാന്‍ ഷാ, അശ്വിന്‍ വിജയന്‍, ടിസ് തോമസ്, ഇന്നസെന്റ് തുടങ്ങി മലയാള സിനിമയുടെ പുതിയ ട്രെന്‍ഡ് സെറ്റേഴ്‌സെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നു.

സംഗീത സംവിധായകന്‍ അങ്കിത് മേനോന്‍ സഹനിര്‍മ്മാതാവാകുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഒമര്‍ നവാസി. നരന്‍, പുലിമുരുകന്‍, മല്ലുസിംഗ്, രാമലീല, തുടരും പോലെയുള്ള സിനിമകളിലൂടെ മലയാളിക്ക് സുപരിചിതനായ ഷാജി കുമാറാണ് ഛായാഗ്രഹണം. ഒരു കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ പറയുന്ന പ്രേമകഥയാണ് പ്രേം പാറ്റ. അങ്കിത് മേനോന്റെ സംഗീതത്തിലെ പാട്ടുകള്‍ എഴുതുന്നത് മുഹ്‌സിന്‍ പരാരിയും സുഹൈല്‍ എം കോയയുമാണ്.

ലോകയിലെ വില്ലനില്‍ നിന്ന് സാന്‍ഡി മാസ്റ്റര്‍ ഈ സിനിമയിലൂടെ വീണ്ടും കൊറിയോഗ്രാഫറാകുന്നു. മാര്‍ക്കോയ്ക്ക് ശേഷം കലൈ കിംഗ്സ്റ്റണ്‍ സ്റ്റണ്ട് മാസ്റ്റര്‍ ആകുന്ന സിനിമ എന്ന പ്രത്യേകതയും പ്രേംപാറ്റയ്ക്കുണ്ട്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഇന്ദുലാല്‍ കാവീട്, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈനര്‍ വിഷ്ണു സുജാതന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ചീഫ് അസോസിയേറ്റ് സുഹൈല്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനീഷ് നന്ദിപുലം, എസ് എഫ് എക്‌സ് ഗണേഷ് ഗംഗാധരന്‍, കളറിസ്റ്റ് ശ്രീക് വാര്യര്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ടൈറ്റില്‍ ആന്‍ഡ് പോസ്റ്റേഴ്‌സ് യെല്ലോ ടൂത്ത്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പബ്ലിസിറ്റി മാഡിസം ഡിജിറ്റല്‍.

Similar News