ബേസില്‍ ജോസഫ് നിര്‍മ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പുറത്തിറങ്ങി
'ജനങ്ങളുടെ തിരക്ക് മറികടക്കാന്‍ കഴിയുന്ന മാസ് ആണ്‍കുട്ടികളെ നമുക്ക് ആവശ്യമുണ്ട്' എന്ന കുറിപ്പോടെയാണ് കാസ്റ്റിംഗ് കോള്‍ പുറത്തിറക്കിയിരിക്കുന്നത്;
നടനും സംവിധായകനുമായ ബേസില്‍ ജോസഫ് നിര്‍മ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പുറത്തിറങ്ങി. ഡോക്ടര്‍ അനന്തു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ അനന്തു എസ്സുമായി ചേര്‍ന്നാണ് ബേസില്‍ ജോസഫ് തന്റെ ആദ്യ ചിത്രം നിര്‍മ്മിക്കുന്നത്. 'ജനങ്ങളുടെ തിരക്ക് മറികടക്കാന്‍ കഴിയുന്ന മാസ് ആണ്‍കുട്ടികളെ നമുക്ക് ആവശ്യമുണ്ട്' എന്ന കുറിപ്പോടെയാണ് കാസ്റ്റിംഗ് കോള്‍ പുറത്തിറക്കിയിരിക്കുന്നത്.
18 നും 26 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ നിന്നും യുവതികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ അവരുടെ ഫോട്ടോകളും ഒരു മിനിറ്റില്‍ കൂടാത്ത പ്രകടന വീഡിയോയും ഒക്ടോബര്‍ 10 ന് മുമ്പ് basilananthuproduction01@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
ഒരു കോളേജ് പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. രണ്ട് ദിവസം മുമ്പ് തന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഗോ പുറത്തിറക്കുന്നതിനിടെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബേസില്‍ വെളിപ്പെടുത്തി. താന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തില്‍ ബേസില്‍ അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഉടന്‍ പുറത്തിറങ്ങും. പിആര്‍ഒ- വൈശാഖ് സി. വടക്കെവീട്, ജിനു അനില്‍കുമാര്‍.