അര്‍ജുന്‍ അശോകനും രേവതി ശര്‍മ്മയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന 'തലവര' ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലേക്ക്
ചിത്രത്തിലെ 'കണ്ട് കണ്ട് പൂച്ചെണ്ട് തേന്‍ വണ്ട് പോലെ വന്നു നിന്ന്' എന്ന പാട്ട് തരംഗമായിരിക്കുകയാണ്;
അര്‍ജുന്‍ അശോകനും രേവതി ശര്‍മ്മയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന 'തലവര' ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലേക്ക്. അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ഹൃദയസ്പര്‍ശിയായ മലയാള ചിത്രമാണ് തലവര. അപ്പു അസ്ലമിനൊപ്പം അഖില്‍ അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിനും മൂവിംഗ് നറേറ്റീവ് സിനും കീഴില്‍ ഷെബിന്‍ ബക്കറും മഹേഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അശോകന്‍, അഭിരാം രാധാകൃഷ്ണന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിന്‍ ബെന്‍സണ്‍, അശ്വത് മോഹന്‍ രാജി, അശ്വത് മോഹനേശ്വരി, അശ്വത് മോഹന്‍ രാജി തുടങ്ങിയവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും രാഹുല്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്.
ചിത്രത്തിലെ 'കണ്ട് കണ്ട് പൂച്ചെണ്ട് തേന്‍ വണ്ട് പോലെ വന്നു നിന്ന്' എന്ന പാട്ട് ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. നല്ല റൊമാന്റിക്ക് മൂഡില്‍ ഒരുക്കിയിരിക്കുന്ന ഈ പാട്ടില്‍ അര്‍ജുന്‍ അശോകനും രേവതി ശര്‍മ്മയുമാണ് ഉള്ളത്. മണികണ്ഠന്‍ അയ്യപ്പയും ഇലക്ട്രോണിക് കിളിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. മുത്തുവിന്റെ വരികള്‍ക്ക് ഇലക്ട്രോണിക് കിളിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഗാനവും ആരാധഖര്‍ ഏറ്റെടുത്തിരിക്കുകയാണ്.