വിജയ് സേതുപതി, നിത്യ മേനോന്‍ ചിത്രം തലൈവന്‍ തലൈവി ജൂലൈ 25 ന് തിയേറ്ററുകളില്‍

റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആകാശവീരന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്;

Update: 2025-06-29 14:57 GMT

വിജയ് സേതുപതി, നിത്യ മേനോന്‍ ചിത്രം തലൈവന്‍ തലൈവി ജൂലൈ 25 ന് തിയേറ്ററുകളില്‍ എത്തുന്നു.പാണ്ഡിരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ യോഗി ബാബു മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പസങ്ക, എതര്‍ക്കും തുനിന്തവന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് പാണ്ഡിരാജ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ ടിജി ത്യാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജി ശരവണന്‍, സായ് സിദ്ധാര്‍ഥ് എന്നിവരാണ് സഹനിര്‍മ്മാണം. ഏസ് എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം രണ്ട് മാസത്തിനിപ്പുറം തിയറ്ററുകളിലെത്തുന്ന വിജയ് സേതുപതി ചിത്രമായിരിക്കും തലൈവന്‍ തലൈവി.

റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആകാശവീരന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ആകാശവീരന്റെ ഭാര്യ പേരരശിയെയാണ് നിത്യ മേനോന്‍ അവതരിപ്പിക്കുന്നത്.ഒരു ഹോട്ടല്‍ നടത്തിപ്പുകാരനാണ് ചിത്രത്തിലെ നായകന്‍.

വിജയ് സേതുപതിയും പാണ്ടിരാജും തമ്മില്‍ ആദ്യമായാണ് ഈ സിനിമയിലൂടെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. അതേസമയം വിജയ് സേതുപതിയും നിത്യ മേനോനും മുമ്പ് 19(1)(A) യില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെമ്പന്‍ വിനോദ് ജോസ്, ശരവണന്‍, ആര്‍.കെ. സുരേഷ്, കാളി വെങ്കട്ട്, മൈന നന്ദിനി, ദീപ ശങ്കര്‍, അരുള്‍ദോസ്, വിനോദ് സാഗര്‍, റോഷിണി ഹരിപ്രിയന്‍, സെന്ദ്രയന്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗ്രാമീണ ജീവിതത്തിനും കുടുംബാധിഷ്ഠിത പശ്ചാത്തലത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.

ഛായാഗ്രഹണം എം സുകുമാര്‍, കലാസംവിധാനം കെ വീരസമന്‍, എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, സ്റ്റണ്ട് മാസ്റ്റര്‍ കലൈ കിങ് സണ്‍, കൊറിയോഗ്രഫി ബാബ ഭാസ്‌കര്‍, വരികള്‍ വിവേക്, വസ്ത്രാലങ്കാരം പൂര്‍ണിമ രാമസ്വാമി, കോസ്റ്റ്യൂം കെ നടരാജ്, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി (ഒളി ലാബ്) മ്യൂസിക് സൂപ്പര്‍ വൈസര്‍ സന്തോഷ് കുമാര്‍, വി.എഫ്.എക്‌സ് പ്രൊഡ്യൂസര്‍ ബി ആര്‍ വെങ്കടേഷ്, ഡിഐ പ്രശാന്ത് സോമശേഖര്‍ (നാക്ക് സ്റ്റുഡിയോസ്), സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, പിആര്‍ഒ നിഖില്‍ മുരുകന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാമദോസ്, എന്‍ മഹേന്ദ്രന്‍, സബ് ടൈറ്റില്‍സ് രേഖ് സ്, വീഡിയോ അനിമേഷന്‍ എ.ഡി.എഫ്.എക്‌സ് സ്റ്റുഡിയോ, ഓഡിയോ ലേബല്‍ തിങ്ക് മ്യൂസിക്.

2024 ഓഗസ്റ്റില്‍ ആണ് തലൈവന്‍ തലൈവിയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ചെന്നൈ, തിരുച്ചെണ്ടൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലായി ചില ഭാഗങ്ങള്‍ ചിത്രീകരിച്ചു. 2025 ഫെബ്രുവരിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ടീം പിന്നീട് പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലായിരുന്നു.

തിയേറ്റര്‍ റിലീസ് സ്ഥിരീകരിച്ചതോടെ, ചിത്രം വിശാലമായ ഒരു വിഭാഗം പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബങ്ങളെയും ചെറുപ്പക്കാരെയും ലക്ഷ്യം വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരും ആഴ്ചകളില്‍ ചിത്രത്തിലെ പാട്ടുകളും മുഴുനീള ട്രെയിലറും ഉള്‍പ്പെടെയുള്ള കൂടുതല്‍ പ്രമോഷണല്‍ ഭാഗങ്ങള്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.


Full View

Similar News