'കറുപ്പ്': ആര്‍ജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ ബിഗ് ബജറ്റ് എന്റര്‍ ടെയ് നര് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.;
ആര്‍ജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ ബിഗ് ബജറ്റ് എന്റര്‍ടെയ് നര് ചിത്രത്തിന് 'കറുപ്പ്' എന്നു പേരിട്ടു. നേരത്തെ സൂര്യ 45 എന്നറിയപ്പെട്ടിരുന്ന ചിത്രത്തിന് സംവിധായകനും നടനുമായ ആര്‍ജെ ബാലാജിയുടെ പിറന്നാള്‍ ദിനത്തിലാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിടുന്നത്. ഡ്രീം വാരിയര്‍ പിക് ചേഴ്സ് വമ്പന്‍ ബഡ് ജറ്റില്‍ ഒരുക്കുന്ന ചിത്രമാണിത്.
ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് ഡ്രീം വാരിയര്‍ പിക്ചേഴ്സ് കുറിച്ചത് ഇങ്ങനെ:
അഭിമാനത്തോടും ആവേശത്തോടും കൂടി, #സൂര്യ 45 ന്റെ പേര് ഞങ്ങള്‍ അവതരിപ്പിക്കുന്നു: 'കറുപ്പ്'. ഹൃദയം, ആത്മാവ്, ഉദ്ദേശ്യം എന്നിവയാല്‍ രൂപപ്പെടുത്തിയ നമ്മുടെ കഥയുടെ ആത്മാവിനെ ഉള്‍ക്കൊള്ളുന്ന ഒരു പേര്. #കറുപ്പ്, ഞങ്ങളുടെ സംവിധായകന് @RJ_Balaji ക്ക് ഹൃദയംഗമായ ജന്മദിനാശംസകള് നേരുന്നു.'
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ, മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ആര്‍ജെ ബാലാജിയാണ്. രത്ന കുമാര്‍ സഹ-രചയിതാവാണ്.
സൂര്യയുടെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ കറുപ്പ് ഒരു നിര്‍ണായക സ്വാധീനം തന്നെ ചെലുത്തുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ റെട്രോ, കങ്കുവ എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ മോശം പ്രകടനം കാഴ്ചവച്ചെങ്കിലും, തമിഴ് സിനിമയിലെ ഒരു പ്രധാന ശക്തിയായി തന്നെ അദ്ദേഹം ഇപ്പോഴും തുടരുന്നു. കറുപ്പ് സൂര്യയ്ക്ക് ഒരു തിരിച്ചുവരവിനുള്ള സാധ്യതയാണ് തുറന്നുകാട്ടുന്നത്. ആക്ഷനും, വികാരത്തിനുമെല്ലാം പ്രധാന്യം നല്കുന്ന ചിത്രമാണ് കറുപ്പ്. പ്രേക്ഷകര്‍ക്കും സൂര്യാ ആരാധകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റിയ ചിത്രമായിരിക്കും കറുപ്പ്.
സംവിധായകന് വെങ്കി അറ്റ് ലൂരിയുമായി ചേര്‍ന്ന് മറ്റൊരു പ്രോജക്റ്റിലും സൂര്യ ഇതിനകം തന്നെ അഭിനയിച്ച് തുടങ്ങിയിട്ടുണ്ട്. മമിത ബൈജുവാണ് സൂര്യയുടെ നായിക.
സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ജി.കെ. വിഷ്ണു ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. കലൈവാനന്‍ ആണ് കറുപ്പിന്റെ എഡിറ്റിങ്. അന്‍ബറിവ്, വിക്രം മോര് ജോഡികളാണ് കറുപ്പിലെ ഉയര്‍ന്ന നിലവാരമുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ നിര്‍വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ അരുണ്‍ വെഞ്ഞാറമൂടാണ് ചിത്രത്തിനായി ഗംഭീരമായ സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്. പിആര്‍ഓ ആന്‍ഡ് മാര്‍ക്കറ്റിങ്: പ്രതീഷ് ശേഖര്‍.