ബോക്‌സ് ഓഫീസുകളില്‍ തരംഗമായി പുഷ്പ 2; ചിത്രം 800 കോടി ക്ലബ്ബിലേക്ക്

Update: 2024-12-09 06:46 GMT

A still from the film

റിലീസ് ചെയ്ത് നാലാം ദിനം 800 കോടി ക്ലബ്ബിലേക്ക് കടക്കുകയാണ് സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2. ആഗോള ബോക്‌സ് ഓഫീസുകളില്‍ റിലീസ് ദിനം മുതല്‍ ചിത്രം തരംഗം സൃഷ്ടിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 1000 കോടി കടക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഹിന്ദിയിലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യമായി 80 കോടി നേടുന്ന തെലുങ്ക് സിനിമയുടെ ഹിന്ദി പതിപ്പ് എന്ന പദവിയും ഇനി പുഷ്പ 2വിന് സ്വന്തം. ഞായറാഴ്ച വരെ ഇന്ത്യയില്‍ നിന്ന് മാത്രം 141.5 കോടി സ്വന്തമാക്കിയെന്നാണ് കണക്ക്. ഹിന്ദി പതിപ്പ് 85 കോടിയും തെലുഗ് പതിപ്പ് 44 കോടിയും തമിഴ് പതിപ്പ് 9.5 കോടിയും ഇതിനകം നേടിക്കഴിഞ്ഞുവെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മലയാളത്തില്‍ 1.9 കോടിയും കന്നടയില്‍ 1.1 കോടിയും നേടി.

Similar News