'ഫൗസി': പ്രഭാസ് നായകനാകുന്ന ഹനു രാഘവപുടി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്
പ്രഭാസിന്റെ ലുക്കും ടൈറ്റില്‍ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്;
തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് നായകനാകുന്ന ഹനു രാഘവപുടി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. 'ഫൗസി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. പ്രഭാസിന്റെ ലുക്കും ടൈറ്റില്‍ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചരിത്രത്താളുകളില്‍ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് പോസ്റ്റര്‍ സൂചിപ്പിക്കുന്നു. പ്രഭാസിന് ജന്മദിനം ആശംസിച്ച് സംവിധായകന്‍ ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
മെഗാ കാന്‍വാസില്‍ ഒരുക്കുന്ന ഈ വമ്പന്‍ പാന്‍ ഇന്ത്യന്‍ ചിത്രം തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മ്മിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉള്‍പ്പെടെ ആറു ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. 'സീതാ രാമം' എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 1940-കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുക്കുന്നത്.
പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്സും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ടി സീരീസ് ഫിലിംസ് ബാനറില്‍ ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 'എ ബറ്റാലിയന്‍ ഹു വോക്സ് എലോണ്‍' എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. തെലുങ്ക് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2026 ഓഗസ്റ്റ് 14 ന് ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നതെന്നാണ് അറിയുന്നത്. ബ്രിട്ടീഷ് ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഫൗസി, 'നിഴലുകളില്‍ നിന്ന് ഉയര്‍ന്നുവന്ന, ചരിത്രം ലോകത്തില്‍ നിന്ന് മറച്ചുവെച്ച, മറഞ്ഞിരിക്കുന്ന അനീതികള്‍ക്കും മറന്നുപോയ സത്യങ്ങള്‍ക്കുമുള്ള ഏക ഉത്തരം യുദ്ധമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു യോദ്ധാവിന്റെ' കഥയാണ് പിന്തുടരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രഭാസിന്റെ നായികയായി ഇമാന്‍വി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, ജയപ്രദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 50% ത്തിലധികം ചിത്രീകരണം പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുണ്ട്. 1932 മുതല്‍ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ചാറ്റര്‍ജി ഐ. എസ്. സി, സംഗീതം- വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനില്‍ വിലാസ് ജാദവ്, വരികള്‍- കൃഷ്ണകാന്ത്, കണ്‍സെപ്റ്റ് ഡിസൈനര്‍- പ്രേം രക്ഷിത്, വസ്ത്രാലങ്കാരം- ശീതള്‍ ഇഖ്ബാല്‍ ശര്‍മ, ടി വിജയ് ഭാസ്‌കര്‍, വിഎഫ്എക്‌സ്- ആര്‍ സി കമല കണ്ണന്‍, സൗണ്ട് ഡിസൈനര്‍- കെ ജയ് ഗണേഷ്, സൗണ്ട് മിക്‌സ്- എ എം റഹ്‌മത്തുള്ള, പബ്ലിസിറ്റി ഡിസൈനര്‍മാര്‍- അനില്‍-ഭാനു, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരിയും ആണ്.
പ്രഭാസിന്റെ ബാഹുബലി - ദി എപ്പിക് ഒക്ടോബര്‍ 31 ന് തിയേറ്ററുകളില്‍ എത്തും. ബാഹുബലി: ദി ബിഗിനിംഗ് (2015), ബാഹുബലി: ദി കണ്‍ക്ലൂഷന്‍ (2017) എന്നീ രണ്ട് സിനിമകളുടെ സംയോജനമാണിത്. 2026 ജനുവരി 9 ന് പ്രദര്‍ശനത്തിനെത്തുന്ന ദി രാജാ സാബും ബാഹുബലിയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രം സലാര്‍ 2, സ്പിരിറ്റ്, കല്‍ക്കി 2898 എഡി 2 എന്നിവയും പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.
पद्मव्यूह विजयी पार्थः
— Hanu Raghavapudi (@hanurpudi) October 23, 2025
पाण्डवपक्षे संस्थित कर्णः।
गुरुविरहितः एकलव्यः
जन्मनैव च योद्धा एषः॥
Happy Birthday to our dearest #Prabhas garu ❤️🔥
Taking pride in presenting you as #FAUZI, this journey so far has been unforgettable and only promises to get bigger from here!
FAUZI -… pic.twitter.com/uLHVBEH7ib