അനശ്വരാ രാജനും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന 'മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച് ലര്‍' മെയ് 9 ന് തിയറ്ററുകളില്‍ എത്തും

2024 ഓഗസ്റ്റ് 23ന് തിയറ്ററുകളില്‍ എത്തിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും വിവാദങ്ങള്‍ കാരണം റിലീസ് മാറ്റുകയായിരുന്നു.;

Update: 2025-04-10 08:06 GMT

അനശ്വരാ രാജനും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന 'മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച് ലര്‍' മെയ് 9 ന് തിയറ്ററുകളില്‍ എത്തും. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണ്ണമായും ഒരു റോഡ് മൂവിയായാണ് അവതരിപ്പിക്കുന്നത്. തെന്നിന്ത്യ ഒട്ടാകെ പ്രേക്ഷക പിന്തുണയുള്ള അനശ്വരാ രാജന്‍ സമീപകാലത്ത് അഭിനയിച്ച ഭൂരിഭാഗം സിനിമകളും ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രവും പുതിയൊരു ഹിറ്റാകും എന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

2024 ഓഗസ്റ്റ് 23ന് തിയറ്ററുകളില്‍ എത്തിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും വിവാദങ്ങള്‍ കാരണം റിലീസ് മാറ്റുകയായിരുന്നു. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറിന്റെ പ്രമോഷന് അനശ്വര രാജന്‍ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായകന്‍ ദീപു കരുണാകരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നീട് ഇതില്‍ പ്രതികരണവുമായി അനശ്വര രാജന്‍ എത്തിയിരുന്നു. സിനിമയുടേതായ ഒരേയൊരു പ്രൊമോഷന്‍ ഇന്റര്‍വ്യൂ അനശ്വരയുടേതാണ്.

ബിജു പപ്പന്‍, രാഹുല്‍ മാധവ്, ദീപു കരുണാകരന്‍, സോഹന്‍ സീനുലാല്‍, രാഹുല്‍ മാധവ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. ഹൈലൈന്‍ പിക് ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ജുന്‍ ടി സത്യന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായര്‍ ആണ്.

എഡിറ്റിംഗ് - സോബിന്‍ കെ സോമന്‍, കലാ സംവിധാനം - സാബു റാം, സംഗീതം - പി എസ് ജയഹരി, വസ്ത്രാലങ്കാരം - ബൂസി ബേബി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എസ് മുരുഗന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബാബു ആര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ - ശരത് വിനായക്, ചീഫ് അസോസിയേറ്റ് - സാംജി എം ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ - ശ്രീരാജ് രാജശേഖരന്‍, മേക്കപ്പ് - ബൈജു ശശികല, പി. ആര്‍. ഒ - ശബരി, മാര്‍ക്കറ്റിംഗ് & ബ്രാന്‍ഡിംഗ് - റാബിറ്റ് ബോക്‌സ് ആഡ്സ്, പബ്ലിസിറ്റി ഡിസൈന്‍ - മാ മി ജോ, സ്റ്റില്‍സ് - അജി മസ്‌കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Similar News