ഇന്ദ്രജിത്തും അനശ്വര രാജനും ഒരുമിക്കുന്ന 'മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ചിലര്‍' 23ന് തിയറ്ററുകളില്‍
ചിത്രത്തിന്റെ പ്രമോഷന് അനശ്വര രാജന്‍ സഹകരിക്കുന്നില്ല എന്ന് ആരോപിച്ച് ദീപു കരുണാകരന്‍ രംഗത്തെത്തിയിരുന്നു;
ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും ഒരുമിക്കുന്ന 'മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ചിലര്‍' ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളില്‍ എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചു.
രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു കണ്ണാടിയുമായി നില്‍ക്കുന്ന ഇന്ദ്രജിത്തും അതില്‍ പ്രതിഫലിക്കുന്ന വൈറ്റ് ഗൗണില്‍ അതിസുന്ദരിയായി നില്‍ക്കുന്ന അനശ്വര രാജനുമാണ് പോസ്റ്ററിലുള്ളത്.
ചിത്രം 2024 ഓഗസ്റ്റ് 23ന് തിയറ്ററുകളില്‍ എത്തിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് വിവാദങ്ങള്‍ കാരണം നീട്ടിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രമോഷന് അനശ്വര രാജന്‍ സഹകരിക്കുന്നില്ല എന്ന് ആരോപിച്ച് ദീപു കരുണാകരന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് അനശ്വരയും എത്തിയിരുന്നു. സിനിമയുടേതായ ഒരേയൊരു പ്രൊമോഷന്‍ ഇന്റര്‍വ്യൂ അനശ്വരയുടേതാണ്.
ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അര്‍ജുന്‍ ടി സത്യന്‍ ആണ്. ഡയാന ഹമീദ്, റോസിന്‍ ജോളി, ബിജു പപ്പന്‍, രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, മനോഹരി ജോയ്, ജിബിന്‍ ഗോപിനാഥ്, ലയ സിംപ് സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസഴ്‌സ്: ബാബു ആര്‍ & സാജന്‍ ആന്റണി, ഛായാഗ്രഹണം: പ്രദീപ് നായര്‍, എഡിറ്റിംഗ്: സോബിന്‍ സോമന്‍, കലാ സംവിധാനം: സാബു റാം, സംഗീതം: പി എസ് ജയ്ഹരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ് മുരുഗന്‍, ഗാനരചന: മഹേഷ് ഗോപാല്‍, വസ്ത്രാലങ്കാരം: ബ്യുസി ബേബി ജോണ്‍, മേക്കപ്പ്: ബൈജു ശശികല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സാംജി എം ആന്റണി, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍: ശരത് വിനായക്, അസോസിയേറ്റ് ഡയറക്ടര്‍: ശ്രീരാജ് രാജശേഖരന്‍, സൗണ്ട് മിക്‌സിങ്: വിപിന്‍ നായര്‍, വി.എഫ്.എക്‌സ്: ഡിജിബ്രിക്‌സ്, ലിറിക് വീഡിയോ & ക്രിയേറ്റീവ് സ്: റാബിറ്റ് ബോക്‌സ് ആഡ് സ്, സ്റ്റില്‍സ്: അജി മസ്‌കറ്റ്, പബ്ലിസിറ്റി ഡിസൈന്‍: മാ മി ജോ, പി ആര്‍ ഒ: വാഴൂര്‍ ജോസ്, ഹെയ് ന്‍സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.