ഇന്ദ്രന്‍സിനൊപ്പം നായികയായി മധുബാല; ചിന്ന ചിന്ന ആസൈയുടെ പോസ്റ്റര്‍ പുറത്ത്
ഏറെ നാളത്തെ ഇടവേളക്ക് ശേഷം മധുബാല വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്;
By : Online Desk
Update: 2025-05-22 10:37 GMT
ഇന്ദ്രന്‍സും മധുബാലയും പ്രധാന വേഷങ്ങളിലെത്തുന്ന ചിന്ന ചിന്ന ആസൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സംവിധായകന്‍ മണിരത്‌നമാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഹ്രസ്വചിത്രമായ എന്റെ നാരായണിക്ക് ശേഷം വര്‍ഷ വാസുദേവ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിന്ന ചിന്ന ആസൈ. നിര്‍മാണം അഭിജിത് ബാബുജിയാണ്.
ഏറെ നാളത്തെ ഇടവേളക്ക് ശേഷം മധുബാല വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. മധുബാല അഭിനയിച്ച റോജ സിനിമയിലെ പാട്ടിലെ വരികള്‍ തന്നെയാണ് ചിത്രത്തിന്റെതും എന്നത് മറ്റൊരു പ്രത്യേകത. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രം പൂര്‍ണമായും വാരണാസിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ചിത്രം പുറത്തിറങ്ങും