ആരാധകര്‍ പറയുന്നു.. ''വിന്റേജ് ലാലേട്ടന്‍ തിരിച്ചുവരുന്നു''

തുടരും ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍

Update: 2024-12-19 08:52 GMT

നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന 'തുടരും' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാല്‍ തന്നെയാണ് പുതിയ പോസ്റ്റര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മോഹന്‍ലാലിന്റെ പഴയ നാടന്‍ കഥാപാത്രങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നതെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ദൃശ്യം, ഭ്രമരം, രസതന്ത്രം സിനിമകളെ ഓര്‍പ്പിക്കുന്നുവെന്ന് മറ്റൊരു വിഭാഗം പറയുന്നു. ഫാമിലി ഡ്രാമ പ്രമേയമായി വരുന്ന ചിത്രത്തില്‍ ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക, എന്നീ രണ്ട് ഹിറ്റ് സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകതയും തുടരും ചിത്രത്തിനുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം ഷാജികുമാര്‍.

Similar News