അള്‍ട്ര ഫ്രീക്ക് ലുക്കില്‍ ബേസില്‍; 'മരണ മാസ്സ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍

Update: 2025-02-14 10:09 GMT

ബേസില്‍ ജോസഫിനെ നായകനായി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായി. കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. തുടക്കം മുതല്‍ ഒടുക്കം വരെ കോമഡി പ്രമേയമായിരിക്കുമെന്നാണ് സൂചന. നടന്‍ സിജു സണ്ണിയും ശിവപ്രസാദുമാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. കഥ സിജു സണ്ണി.ഏറെ വ്യത്യസ്തമായ ഫ്രീക്ക് ഗെറ്റ് അപ്പ് കഥാപാത്രമാണ് ബേസിലിന്റേത് എന്നാണ് പോസ്റ്ററില്‍ വ്യക്തമാകുന്നത്.കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോ മീറ്റേഴ്‌സ്, കള, വഴക്ക്, അദൃശ്യജാലകങ്ങള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ടൊവിനോ തോമസ് നിര്‍മാതാവായി എത്തുന്ന ചിത്രം കൂടിയാണ് മരണ മാസ്സ്. രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Similar News