ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിക്കുന്ന ചിത്രം 'മൂണ്‍വാക്ക്' മെയ് 30ന് തിയറ്ററുകളിലേക്ക്

1980-90 കാലഘട്ടങ്ങളില്‍ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാന്‍സ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം;

Update: 2025-05-15 09:37 GMT

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന ചിത്രം മൂണ്‍വാക്ക് മെയ് 30ന് തിയറ്ററുകളില്‍ എത്തുന്നു. 1980-90 കാലഘട്ടങ്ങളില്‍ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാന്‍സ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ നവാഗതരായ നൂറില്‍പ്പരം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ശ്രീകാന്ത് മുരളി, വീണ നായര്‍, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂര്‍ണ്ണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂണ്‍വാക്കിന്റെ വിതരണം മാജിക് ഫ്രെയിംസ് ആണ് നിര്‍വഹിക്കുന്നത്.

മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ കെ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ് എ.കെ, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്.

സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍, നിതിന്‍ വി നായര്‍, ഛായാഗ്രഹണം : അന്‍സാര്‍ ഷായും നിര്‍വഹിക്കുന്നു.

മൂണ്‍വാക്കിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍: സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ആര്‍ട്ട്: സാബു മോഹന്‍, കോസ്റ്റ്യൂം : ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ്: സജി കൊരട്ടി, സന്തോഷ് വെണ്‍പകല്‍. ആക്ഷന്‍: മാഫിയ ശശി, ഗുരുക്കള്‍, ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അനൂജ് വാസ്, നവീന്‍ പി തോമസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്.

ചീഫ് അസോസിയേറ്റ്: ഉണ്ണി കെ.ആര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: സുമേഷ് എസ് ജെ, അനൂപ് വാസുദേവ്, കളറിസ്റ്റ്: നന്ദകുമാര്‍, സൗണ്ട് മിക്‌സ്: ഡാന്‍ജോസ്, ഡി.ഐ : പോയെറ്റിക്, അഡ് മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, ടൈറ്റില്‍ ഗ്രാഫിക്‌സ്: ശരത് വിനു, വി.എഫ്.എക്‌സ്: ഡി ടി എം, പ്രൊമോ സ്റ്റില്‍സ് മാത്യു മാത്തന്‍, സ്റ്റില്‍സ് ജയപ്രകാശ് അത്തല്ലൂര്‍, ബിജിത്ത് ധര്‍മ്മടം, പബ്ലിസിറ്റി ഡിസൈന്‍സ്: ഓള്‍ഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത് സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: സിനിമ പ്രാന്തന്‍, അഡ്വെര്‍ടൈസിങ് : ബ്രിങ് ഫോര്‍ത്ത്, പിആര്‍ഒ പ്രതീഷ് ശേഖര്‍.

Similar News