കവിന്‍ നായകനായെത്തുന്ന റൊമാന്റിക് ചിത്രം 'കിസ്സ്' സെപ്റ്റംബര്‍ 19 ന് റിലീസ് ചെയ്യും

പ്രീതി അസ്രാണിയാണ് നായിക;

Update: 2025-08-21 10:33 GMT

കവിന്‍ നായകനായെത്തുന്ന റൊമാന്റിക് ചിത്രം കിസ്സ് സെപ്റ്റംബര്‍ 19 ന് തിയേറ്ററുകളില്‍ എത്തും. നേരത്തെ ജൂലൈയില്‍ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. നിര്‍മ്മാതാവ് രാഹുല്‍ (റോമിയോ പിക്ചേഴ്സ്) സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. കവിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

നൃത്തസംവിധായകന്‍ സതീഷ് കൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രീതി അസ്രാണിയാണ് നായിക. പ്രഭു, വിടിവി ഗണേഷ്, ആര്‍ജെ വിജയ്, റാവു രമേശ്, ദേവയാനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ജെന്‍ മാര്‍ട്ടിന്‍ സംഗീതവും, പീറ്റര്‍ ഹെയ്ന്‍ സംഘട്ടനവും കൈകാര്യം ചെയ്യുന്നു. ഹരീഷ് കണ്ണന്‍: ഛായാഗ്രഹണം, ആര്‍സി പ്രണവ്: എഡിറ്റര്‍, മോഹന്‍ മഹേന്ദ്രന്‍: കലാസംവിധായകനുമാണ്.

കവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം 'ബ്ലഡി ബെഗ്ഗര്‍' നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പേരില്ലാത്ത ഒരു യാചകനായിട്ടായിരുന്നു ചിത്രത്തില്‍ കവിന്‍ വേഷമിട്ടത്. കവിന്റെ പ്രകടനവും പ്രശംസകള്‍ നേടുന്നുണ്ട്.

ജയേഷ് സുകുമാറാണ് ബ്ലഡി ബെഗ്ഗര്‍ സംവിധാനം ചെയ്തത്. രാധാ രവി, റെഡിന്‍ കിംഗ്‌സ്‌ലെ, വേണു കുമാര്‍, പൃഥ്വി രാജ്, മിസി സലീമ, പ്രിയദര്‍ശിനി രാജ് കുമാര്‍, സുനില്‍ സുഖദ, ടി എം കാര്‍ത്തിക, അര്‍ഷാദ്, അക്ഷയ ഹരിഹരന്‍, അനാര്‍ക്കലി നാസര്‍, ദിവ്യ വിക്രം, മെറിന്‍ ഫിലിപ്പ്, രോഹിത് ഡെന്നിസ്, വിദ്യുത് രവി, മൊഹമ്മദ് എന്നിവരും ബ്ലഡി ബെഗ്ഗറില്‍ കഥാപാത്രങ്ങളായെത്തിയിരുന്നു. രജനികാന്തിന്റെ ജയിലറിന്റെ സംവിധായകന്‍ നെല്‍സണ്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം എന്നതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Similar News