നസ്ലിന്‍ ചിത്രത്തിനായി മാര്‍ഷ്യല്‍ ആര്‍ട്‌സ് അഭ്യസിച്ച് കല്യാണി പ്രിയദര്‍ശന്‍; ചിത്രങ്ങള്‍ വൈറല്‍

'ഒരു പാര്‍ട്ടിയിലും ഇതുവരെ കാണാത്ത എന്റെ പുതിയ വേര്‍ഷന്‍' എന്നാണ് കല്യാണി ചിത്രങ്ങള്‍ക്ക് നല്‍കിയ അടിക്കുറിപ്പ്;

Update: 2025-04-12 11:26 GMT

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിനായി മാര്‍ഷ്യല്‍ ആര്‍ട്‌സ് അഭ്യസിക്കുന്ന നായിക കല്യാണി പ്രിയദര്‍ശന്റെ ചിത്രങ്ങള്‍ വൈറല്‍.

'ഒരു പാര്‍ട്ടിയിലും ഇതുവരെ കാണാത്ത എന്റെ പുതിയ വേര്‍ഷന്‍' എന്നാണ് കല്യാണി ചിത്രങ്ങള്‍ക്ക് നല്‍കിയ അടിക്കുറിപ്പ്. മഞ്ജു വാര്യരും, ടൊവിനോ തോമസും, കനിഹയും, രജിഷ വിജയനും അടക്കം നിരവധി താരങ്ങളാണ് ഫോട്ടോയ്ക്ക് താഴെ ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.

ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്ലിനുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അരുണ്‍ ഡൊമിനിക് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിട്ടിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ചിത്രീകരണം 94 ദിവസങ്ങളിലായിട്ടായിരുന്നു പൂര്‍ത്തീകരിച്ചത്.

നേരത്തെ ജോഷിയുടെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ 'ആന്റണി' എന്ന ചിത്രത്തില്‍ ട്രെയിന്‍ഡ് മാര്‍ഷ്യല്‍ ആട്സ് വിദ്യാര്‍ഥിയായി കല്യാണി എത്തിയിരുന്നു. പെര്‍ഫക്ഷന്‍ കൊണ്ട് അതിലും കല്യാണി അദ്ഭുതപ്പെടുത്തിയിരുന്നു.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയാണ് നസ് ലിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി രതീഷ് രവിയാണ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നസ് ലിന്‍, ഗണപതി, ലുക്ക് മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

Similar News