മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തുന്ന 'കളങ്കാവല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്
ഒരു ക്രൈം ഡ്രാമയായിട്ടാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്;
ചെന്നൈ: മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തുന്ന 'കളങ്കാവല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ടീസര്‍ വ്യാഴാഴ്ചയാണ് അണിയറക്കാര്‍ പുറത്തിറക്കിയത്. ജിബിന്‍ ഗോപിനാഥും മറ്റൊരു നിര്‍ണ്ണായക വേഷത്തില്‍ എത്തുന്നുണ്ട്. ഒരു ക്രൈം ഡ്രാമയായിട്ടാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിസ്‌യമിപ്പിക്കുന്ന പ്രകടനമായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ നടത്തുകയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ദുല്‍ഖര്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഒരു വാതില്‍ മുട്ടുന്നതോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ഒരു തമിഴന്‍ വാതില്‍ തുറന്ന് 'നീ ആരാണ്?' എന്ന് ചോദിക്കുന്നു. തുടര്‍ന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മറ്റൊരു പൊലീസുകാരനോട്, 'നാഥന്‍ ആരാണെന്ന് പ്രേക്ഷകര്‍ക്ക് വെളിപ്പെടുത്തിയിട്ടില്ലാത്ത ആളാണോ?' എന്ന് ചോദിക്കുന്നു. തുടര്‍ന്ന് പ്രധാന അഭിനേതാക്കളായ വിനായകന്റെയും മമ്മൂട്ടിയുടെയും ദൃശ്യങ്ങളാണ് കാണാന്‍ കഴിയുന്നത്. പൊലീസ് ഓഫീസറായാണ് വിനായകന്‍ ചിത്രത്തില്‍ എത്തുന്നത്. ശാന്തനായ ഒരു മനുഷ്യന്റെ ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. ടീസര്‍ ആരാധകരില്‍ വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയിട്ടുണ്ട്,
ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ വര്‍ഷം ഒക്ടോബര്‍ 9 ന് ചിത്രം റിലീസ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം ദുല്‍ക്കര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'കളങ്കാവല്‍' എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ജിതിന്‍ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറും ഛായാഗ്രഹണം ഫൈസല്‍ അലിയും നിര്‍വ്വഹിക്കുന്നു. യുവ സംഗീത സംവിധായകന്‍ മുജീബ് മജീദ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സ്റ്റണ്ട് കോറിയോഗ്രാഫി ആക്ഷന്‍ സന്തോഷാണ്.
നേരത്തെ പുറത്തുവന്ന, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ടീസറില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രീതി പ്രേക്ഷകര്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. മമ്മൂട്ടിയെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'കളങ്കാവല്‍'. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റും പുറത്ത് വരുമെന്നാണ് സൂചന.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, എഡിറ്റര്‍ - പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റില്‍സ്- നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍ കുമാര്‍.