അനുഷ്‌ക ഷെട്ടി-ക്രിഷ് ജാഗര്‍ലാമുഡി ചിത്രം 'ഘാട്ടി' യുടെ ട്രെയിലര്‍ പുറത്ത്; ചിത്രം സെപ്റ്റംബര്‍ 5 ന് തിയേറ്ററുകളിലെത്തും
യുവി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം രാജീവ് റെഡ്ഡിയും സായ് ബാബു ജാഗര്‍ലാമുഡിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്;
അനുഷ്‌ക ഷെട്ടി-ക്രിഷ് ജാഗര്‍ലാമുഡി ചിത്രം 'ഘാട്ടി' യുടെ ട്രെയിലര്‍ എത്തി. 2025 സെപ്റ്റംബര്‍ 5 ന് ആണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളില്‍ എത്തുക. യുവി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം രാജീവ് റെഡ്ഡിയും സായ് ബാബു ജാഗര്‍ലാമുഡിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഉയര്‍ന്ന ബജറ്റില്‍ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.
നേരത്തെ അനുഷ്‌ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ച് റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ശേഷം പുറത്തു വന്ന ഗ്ലിംപ്‌സ് വീഡിയോയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിക്ടിം, ക്രിമിനല്‍, ലെജന്‍ഡ് എന്ന ടാഗ്ലൈനോടു കൂടിയാണ് നിര്‍മ്മാതാക്കള്‍ 'ഘാട്ടി' പോസ്റ്റര്‍ പുറത്തുവിട്ടത്. എതിരാളിയുടെ കഴുത്തറുത്ത്, ആ തലയുമായി നടന്നുപോകുന്ന അനുഷ്‌കയെയാണ് ടീസറില്‍ കാണാനാവുക.
കണ്ണുനീര്‍ നിറഞ്ഞ കണ്ണുകളുമായി നെറ്റിയില്‍ പൊട്ടും, രണ്ട് മൂക്കുകുത്തികളും അണിഞ്ഞ് ചുരുട്ട് വലിച്ചു കൊണ്ടാണ് അനുഷ്‌കയുടെ കഥാപാത്രത്തെ ഫസ്റ്റ് ലുക്കില്‍ അവതരിപ്പിച്ചത്. തലയില്‍ നിന്നും കൈകളില്‍ നിന്നും രക്തം ചൊരിയുന്ന രൂപത്തില്‍ അതിശയകരവും ക്രൂരവുമായ ഒരു അവതാരത്തെയാണ് ഫസ്റ്റ് ലുക്കില്‍ അനുഷ്‌കയെ കാണാനാവുക.
ഒരേ സമയം ഗൗരവമുള്ളതും ധീരവുമായ രൂപത്തിലാണ് അനുഷ്‌കയുടെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. ജീവിതത്തിലെ ക്രൂരമായ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാത്ത ഒരു ചിത്രമായിരിക്കും 'ഘാട്ടി' എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്. അവള്‍ വസിക്കുന്ന ഇരുണ്ടതും അപകടകരവുമായ ലോകത്തേയ്ക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന കഥയാവും ചിത്രം പറയുന്നതെന്നും ഫസ്റ്റ് ലുക്ക് സൂചന നല്‍കുന്നു.
അതിജീവനത്തിന് പ്രതിരോധശേഷി മാത്രമല്ല, ക്രൂരതയും ആവശ്യമാണെന്ന ടോണില്‍ ഒരുക്കിയിരിക്കുന്ന പോസ്റ്റര്‍ വൈകാരികവും തീവ്രവും ഒരുപക്ഷേ ദാരുണവുമായ ഒരു യാത്രയ്ക്ക് കൂടിയാണ് ഒരുങ്ങുന്നതെന്ന സൂചനയും പ്രേക്ഷകര്‍ക്ക് നല്‍കുന്നു. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണിപ്പോള്‍. ഉയര്‍ന്ന ബജറ്റും മികച്ച സാങ്കേതിക നിലവാരവുമുള്ള വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്.
ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായ 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്‌കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ അനുഷ്‌ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. തമിഴ് നടന്‍ വിക്രം പ്രഭുവും ചിത്രത്തില്‍ നിര്‍ണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
അനുഷ്‌ക ഷെട്ടി അവസാനമായി അഭിനയിച്ചത് നവീന്‍ പോളി ഷെട്ടിയ്ക്കൊപ്പം ഒരു റൊമാന്റിക് കോമഡിയായ 'മിസ് ഷെട്ടി മിസ്റ്റര്‍ പോളി ഷെട്ടി' (2023) എന്ന ചിത്രത്തിലാണ്. സംവിധാനം, തിരക്കഥ ക്രിഷ് ജാഗര്‍ലാമുഡി, ഛായാഗ്രഹണം മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകന്‍ നാഗവെല്ലി വിദ്യാ സാഗര്‍, എഡിറ്റര്‍ ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എന്‍ സ്വാമി, കലാസംവിധായകന്‍ തോട്ട തരണി, സംഭാഷണങ്ങള്‍ സായ് മാധവ് ബുറ, കഥ ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം: രാം കൃഷന്‍, പബ്ലിസിറ്റി ഡിസൈനര്‍: അനില്‍, ഭാനു, മാര്‍ക്കറ്റിങ് ഫസ്റ്റ് ഷോ, പിആര്‍ഒ: ശബരി.