'കേസ് ഡയറി'യുടെ ട്രെയിലര്‍ പുറത്ത്; ഓഗസ്റ്റ് 21 ന് റിലീസ്

അഷ്‌ക്കര്‍ സൗദാന്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ നടന്‍ ദിലീപാണ് പുറത്തിറക്കിയത്;

Update: 2025-08-16 08:13 GMT

അസ്‌കര്‍ സൗദന്‍, രാഹുല്‍ മാധവ്, സാക്ഷി അഗര്‍വാള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'ദി കേസ് ഡയറി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. അഷ്‌ക്കര്‍ സൗദാന്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ നടന്‍ ദിലീപാണ് പുറത്തിറക്കിയത്. ഓഗസ്റ്റ് 21 ന് ചിത്രം റിലീസ് ചെയ്യും. വിജയരാഘവന്‍, ബിജുക്കുട്ടന്‍, ബാല, റിയാസ് ഖാന്‍, മേഘനാഥന്‍, അജ് മല്‍ നിയാസ്, കിച്ചു, ഗോകുലന്‍, അബിന്‍ജോണ്‍, രേഖ നീരജ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.

ക്രൈം ത്രില്ലര്‍ ചിത്രമാണ് ഇതെന്ന് ട്രെയ്ലറില്‍ നിന്ന് മനസിലാക്കാം. ഏറെ കോളിളക്കം സൃഷ്ടിച്ച അജു കൊലപാതക കേസ് അന്വേഷിക്കാനെത്തുന്ന ക്രിസ്റ്റി സാം എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷമാണ് അഷ്‌ക്കര്‍ സൗദാന്‍ അവതരിപ്പിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാവായ വിജയരാഘവനും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മറ്റൊരു കേസന്വേഷണത്തിനിടയില്‍ ക്രിസ്റ്റി സാമിന് കിട്ടുന്ന ചില വിവരങ്ങള്‍ അയാളെ എത്തിക്കുന്നത് അജു എന്ന യുവാവിന്റെ കൊലപാതക കേസിലാണ്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം കൂടിയായി മാറുന്ന കേസില്‍ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിലൂടെയാണ് കേസ് ഡയറി മുന്നോട്ട് പോകുന്നത്. കണ്ണന്‍ എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് രാഹുല്‍ മാധവ് അവതരിപ്പിക്കുന്നത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു. എസ് രമേശന്‍ നായര്‍, ബി കെ ഹരിനാരായണന്‍, ഡോ മധു വാസുദേവന്‍, ബിബി എല്‍ദോസ് ബി എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍, ഫോര്‍ മ്യൂസിക്സ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എ കെ സന്തോഷാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

കഥ-വിവേക് വടശ്ശേരി, ഷഹീം കൊച്ചന്നൂര്‍, എഡിറ്റിംഗ്-ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനീഷ് പെരുമ്പിലാവ്, കല-ദേവന്‍ കൊടുങ്ങല്ലൂര്‍, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം-സോബിന്‍ ജോസഫ്, സ്റ്റില്‍സ്-നൗഷാദ് കണ്ണൂര്‍, സന്തോഷ് കുട്ടി, ചീഫ് അസി. സംവിധായകന്‍-കെ.ജി.ഷൈജു, ഹരീഷ് തൈക്കേപ്പാട്ട്, സൗണ്ട് ഡിസൈന്‍-രാജേഷ് പി.എം., സൗണ്ട് റെക്കോര്‍ഡിസ്റ്റ്-വിഷ്ണു രാജ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്-റിനി അനില്‍ കുമാര്‍. പിആര്‍ഒ-എഎസ് ദിനേശ്.


Full View

Similar News