ഒബാമയുടെ ഇഷ്ട സിനിമകളില്‍ ഇടം നേടി ഇന്ത്യന്‍ ചിത്രവും..
2024 അവസാനിക്കാറാവുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷം തന്നെ ഏറ്റവും സ്വാധീനിച്ച പത്ത് സിനിമകളുട ലിസറ്റ് പുറത്ത് വിട്ടിരിക്കുകയാണ് യു.എസ് മുന്‍ പ്രസിഡന്റ് ബാരാക് ഒബാമ . ഗോള്‍ഡന്‍ ഗ്ലോബിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഇന്ത്യൻ സിനിമയായ പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ് എന്ന സിനിമയാണ് ഒബാമയുടെ ഇഷ്ട സിനിമകളില്‍ ഇടംപിടിച്ചത്. അതും ഏറ്റവും ആദ്യം. കോണ്‍ക്ലേവ്, ദ പിയാനോ ലിസണ്‍, ദ പ്രോമിസ്ഡ് ലാന്‍ഡ്, ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്, ഡ്യൂണ്‍ പാര്‍ട്ട് ടു, അനോറ, ഷുഗര്‍കേന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ എന്നിവയാണ് മറ്റ് ഒമ്പത് ചിത്രങ്ങള്‍. സിനിമകളെ കൂടാതെ 2024ല്‍ സ്വാധീനിച്ച സംഗീതങ്ങളുടെയും പുസ്തകങ്ങളുടെയും ലിസ്റ്റ് കൂടി ഒബാമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
പായല്‍ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതിയും ദിവ്യപ്രഭയും ഉള്‍പ്പെടെയുള്ളവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ് ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി കഴിഞ്ഞു. കാന്‍സ് 2024ല്‍ ഗ്രാന്‍ഡ് പ്രിക്‌സ് അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ്.