''മനസ്സില്‍ നിറയെ ചികിത്സയിലുള്ള കുട്ടിയെ കുറിച്ച്..'' - അല്ലു അര്‍ജുന്‍

Update: 2024-12-16 07:43 GMT

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ചികിത്സയിലുള്ള ആണ്‍കുട്ടി തേജിനെ കുറിച്ച് മാത്രമാണ് തന്റെ ചിന്തകളെന്ന് അല്ലു അര്‍ജുന്‍. വളരെ നിര്‍ഭാഗ്യകരമായ സംഭവം ആണ് ഉണ്ടായത്. തനിക്കെതിരായ നിയമനടപടികള്‍ തുടരുന്നതിനാല്‍ കുട്ടിയെ സന്ദര്‍ശിക്കാനുള്ള അനുമതിയില്ല. എന്റെ പ്രാര്‍ത്ഥനകള്‍ ആ കുട്ടിയുടെ കൂടെയുണ്ട്. ചികിത്സാ സംബന്ധമായും കുടുംബപരമായും എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എത്രയും പെട്ടെന്ന് ആരോഗ്യം തിരിച്ചുകിട്ടട്ടെയെന്നും കുട്ടിയെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അല്ലു അര്‍ജുന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ഡിസംബര്‍ നാലിന് പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ അല്ലു അര്‍ജുന്‍ കൂടി എത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ മകനാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഡിസംബര്‍ നാലിനാണ് അപകടമുണ്ടായത്. സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായിരുന്നു. ഒരു ദിവസം ജയിലില്‍ കഴിഞ്ഞ അല്ലു അര്‍ജുന്‍ നാലാഴ്ചത്തെ ഇടക്കാല ജാമ്യം കിട്ടിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.

Similar News